ആരോഗ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു; മന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

 | 
pinarayi vijayan


ആരോഗ്യമന്ത്രി വീണാജോർജിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്നും മന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമന തട്ടിപ്പ് കേസിലെ സൂത്രധാരനെ കൈയോടെ പിടികൂടി. ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണ്. ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം. കെട്ടിച്ചമയ്ക്കലുകൾ ഇനിയും ഉണ്ടാകും എന്നു മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് കുടുംബയോഗം ഉദ്ഘടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   

അതേസമയം എൽഡിഎഫിന്റെ കുടുംബയോഗങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. ധർമ്മടം മണ്ഡലത്തിലാണ് ആദ്യം കുടുംബ യോഗം നടന്നത്. ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. നാലു ദിവസങ്ങളിലായി ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ബൂത്ത് അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.