ആലപ്പുഴയിൽ നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

 | 
jgh

ആലപ്പുഴ മാന്നാറിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാർ (ജോൺ) ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.


വീട്ടുകാർ പള്ളിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മിഥുൻ തൂങ്ങിമരിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. മകൻ്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.