ലീഗിൽ നിന്നും നീതി ലഭിച്ചില്ല: ഫാത്തിമ തെഹ്ലിയ

'ഹരിത' യോട് ലീഗ് നീതി കാണിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ഹരിത' വിഷയത്തിൽ വനിതാകമ്മീഷന് പരാതി നൽകിയത് പാർട്ടി നേതാക്കൾ നടപടിയെടുക്കാത്ത സാഹചര്യത്തിലാണെന്നും ഫാത്തിമ പറഞ്ഞു. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ ശക്തമായ വേദനയും പ്രതിഷേധവുമുണ്ടെന്നും ഫാത്തിമ തെഹ്‌ലിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
2012 ലാണ് ഹരിത രൂപം കൊള്ളുന്നത്. ഇതിന് ശേഷം വിദ്യാർത്ഥിനികളുടെ അവകാശങ്ങളുടെ ശബദ്മാവാൻ ഹരിതയ്ക്ക് കഴിഞ്ഞു. കാണാമറയത്ത് ഇരിക്കുന്ന പെൺകുട്ടികളുടെ ശബ്ദമാണ് ഹരിത. അവരുടെ വക്താവായിട്ടാണ് താനിന്ന് ഇവിടെ സംസാരിക്കുന്നത് എന്നും ഫാത്തിമ പറഞ്ഞു.
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയവർക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിതയ്ക്ക് കിട്ടാത്തതിൽ വേദനയുണ്ട്. ഹരിത മരവിപ്പിച്ച നടപടിയിൽ സങ്കടം ഉണ്ടെന്നും ഫാത്തിമ പറഞ്ഞു. ഹരിതയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ഫാത്തിമ . മുസ്ലിം ലീഗ് നേതൃത്വവും എം.എസ്എഫ് നേതാക്കളും പറഞ്ഞ ന്യായീകരണങ്ങളൊക്കെ തള്ളിയാണ് ഫാത്തിമ മാധ്യമങ്ങളോട് സംസാരിച്ചത്.