ബസ് കയറുന്നതിനിടെ വീണ് അടിയിൽപ്പെട്ടു; വയോധിക മരിച്ചു

 | 
h


തിരുവനന്തപുരം: കിളിമാനൂരിൽ ബസ് കയറുന്നതിനിടെ വീണ് അടിയിൽപ്പെട്ട് വയോധിക മരിച്ചു. അടയമൺ കുന്നിൽ വീട്ടിൽ കുഞ്ഞൻ ആശാരിയുടെയും ചെല്ലമ്മയുടെയും മകളായ ലതിക (68) ആണ് മരിച്ചത്.

കിളിമാനൂർ പുതിയകാവ് ജം​ഗ്ഷനിൽ വെച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിലെ മുൻ നഴ്സാണ് മരിച്ച ലതിക. മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്