പതിനഞ്ച് നിപ ഫലം കൂടി നെ​ഗറ്റീവ്; ഇന്ന് കൂടുതല്‍ പരിശോധനകള്‍

 | 
Covid and Nipah
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ് ആയി. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ ഫലം ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. സമ്പര്‍ക്കപട്ടികയിലുള്ള ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 64 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.