രഞ്ജി പണിക്കർക്ക് വീണ്ടും വിലക്കുമായി ഫിയോക്
Dec 4, 2023, 12:00 IST
| നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നൽകാനുണ്ടെന്നും കുടിശിക തീർക്കുന്നത് വരെ രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.
രഞ്ജി പണിക്കർക്കെതിരെ കഴിഞ്ഞ ഏപ്രിൽ മാസവും ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നിലനിൽക്കെ തന്നെ രഞ്ജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രിൽ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.