ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവയ്പ്; അരമണിക്കൂർ നീണ്ട ഏറ്റുമുട്ടൽ, ഭീകരർക്കായി തിരച്ചിൽ

 | 
military

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിലെ സൈനിക ക്യാംപിൽ ഭീകരർ വെടിയുതിർത്തു. പുലർച്ചെ കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിനു നേരെയാണ് വെടിയുതിർത്തത്. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു.

ഭീകരർക്കു നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി. അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് തുടർന്നു. ഇരുവശത്തും ആളപായം ഉണ്ടായിട്ടില്ല. മൂന്നു പേരാണ് ആക്രമണത്തിൽ പങ്കാളികളായതെന്നാണ് വിവരം. ഇവർ‌ വനപ്രദേശത്ത് തന്നെ ഉള്ളതായാണ് സംശയം.