ആലുവയിലെ അഞ്ചുവയസുകാരിക്ക് നീതി; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

 | 
hcd

ആലുവയിലെ അഞ്ചവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി.  ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 

ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി.