കേരളത്തിന്റെ രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ഇന്ന്
Sep 24, 2023, 09:54 IST
| കേരളത്തിന്റെ രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ഇന്ന് കാസർഗോഡ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.30 ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒൻപത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തുന്നത്.
കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. തുടങ്ങിയവർ പങ്കെടുക്കും. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ചൊവ്വാഴ്ച്ച മുതൽ ട്രെയിനിന്റെ റെഗുലർ സർവീസുകൾ ആരംഭിക്കും. 26ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ കഴിയുക. കാസർഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും.