കൊച്ചിയിൽ വീണ്ടും ഭക്ഷ്യവിഷബാധ; ആറു പേർ കൂടി ചികിത്സ തേടി

 | 
food poision

കൊച്ചിയിൽ വീണ്ടും ഭക്ഷ്യ വിഷബാധ. ആറു പേര്‍ കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഹോട്ടലിൽ നിന്ന് അൽഫാമും ഷവർമയും കഴിച്ചതിനു പിന്നാലെ വയറിളക്കം, ഛര്‍ദ്ദി തുടങ്ങി ലക്ഷണങ്ങളോടെയാണ് ഇവര്‍ ചികിത്സ തേടിയത്. 

കാക്കനാട് ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വാങ്ങിയ ഷവർമ കഴിച്ചാണ് കോട്ടയം സ്വദേശി രാഹുൽ മരിച്ചത്. രാഹുലിന്റെ  രക്തത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ ബന്ധുക്കളുടെ പരാതിയിൽ ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരിക്കുകയാണ്.