ആർടിഒയ്ക്ക് ഭക്ഷ്യവിഷ ബാധ; കാക്കനാട് ആര്യാസ് ഹോട്ടൽ പൂട്ടിച്ചു

 | 
aryas hotel

ആർടിഒയ്ക്ക് ഭക്ഷ്യ വിഷയേറ്റതിനു പിന്നാലെ കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു. 25000 രൂപ പിഴയും ചുമത്തി. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്.  ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയർന്നിരുന്നു. ആർടിഒ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു. ഭക്ഷണത്തിൽ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആർടിഒയ്ക്കും മകനും ഉണ്ടായിരുന്നത് എന്ന് ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഹോട്ടൽ അടപ്പിച്ചത്. നഗരസഭാ പരിധിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്നും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.