ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസംകൊണ്ട് നടത്തിയത് 3340 പരിശോധനകൾ;മന്ത്രി വീണാ ജോർജ്

 | 
veena gorge

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ 1500 ൽ അധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. 

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ വരുംദിവസങ്ങളിലും തുടരും . ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂർ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂർ 289, കാസർഗോഡ് 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.