വികസനം വരാൻ പുതുപ്പളിയിൽ ബിജെപി ജയിക്കണം; അൽഫോൺസ് കണ്ണന്താനം

 | 
alfons kannadhanam

ലിജിൻ ലാൽ പുതുപ്പള്ളി മണ്ഡലത്തിൽ സുപരിചിതനെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ഇടത് വലത് സ്ഥാനാർത്ഥികൾ നാടിന് ഗുണം ചെയ്യുന്നില്ല. കേന്ദ്രത്തിന്റെ വികസനം വരാൻ പുതുപ്പളിയിൽ ബിജെപി ജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി ഏറ്റവും മോശമായ മണ്ഡലം, നിക്ഷേപങ്ങൾ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വികസന മുരടിപ്പും സർക്കാരിനെതിരായ അഴിമതികളും ചർച്ചയാക്കും. വളരെ മിടുക്കനായ ചെറുപ്പക്കാരനാണ് ലിജിൻ. അദ്ദേഹം മികച്ച വിജയം കാഴ്ചവയ്ക്കും.

ചാണ്ടി ഉമ്മനും ജെയ്ക്കും ഇതുവരെ മണ്ഡലത്തിനായി ഒന്നും ചെയ്‌തിട്ടില്ല. കേരളത്തിന് പുറത്തും കമ്മ്യൂണിസ്റ്റും കോൺഗ്രെസും ഒരേ തട്ടിലാണ്. പിന്നെ എന്തിനാണ് രണ്ട് സ്ഥാനാർത്ഥികളെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.