മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ് അഞ്ജനയും അപകടത്തില്‍ മരിച്ചു

 | 
Accident

2019ലെ മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ് ഡോ.അഞ്ജന ഷാജനും കാറപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലാണ് അപകടമുണ്ടായത്. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണം.

മരത്തില്‍ ഇടിച്ച കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. നാല് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മറ്റു രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് അന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിയാണ്.