ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു

 | 
aircrash


ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് നാല് സൈനികർ മരിച്ചു. യുഎസ് സെന്റർ കോമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാഖിൽ വച്ചായിരുന്നു സംഭവം. ആറ് ജീവനക്കാരിൽ നാല് പേരാണ് മരിച്ചത്..

സംഭവം അന്വേഷിക്കുന്നതായി അമേരിക്ക. അപകടത്തിന് പിന്നിൽ ആക്രമണമല്ലെന്നും യുഎസ് സെന്റർ കോം വ്യക്തമാക്കി. അക്രമണത്തിലല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു.

ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ കെസി 135 സൈനിക വിമാനമാണ് തകർന്നുവീണത്. ഇന്ധനം നിറയ്ക്കുന്ന വിമാനമാണിത്.  ആക്രമണത്തിനിടെയല്ല വിമാനം തകർന്നുവീണതെന്ന് യുഎസ് പറയുന്നു.

അതേസമയം, യുഎസിന്റെ കെസി 135 വിമാനം തകർത്തത് ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധഗ്രൂപ്പ് ആണെന്ന് വ്യക്തമാക്കി ഇറാൻ സൈന്യം രംഗത്തെത്തി. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിമാനം വീഴ്ത്തുകയായിരുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്.