ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നു; നരേന്ദ്ര മോദി
Oct 2, 2023, 11:18 IST
| ന്യൂഡൽഹി: 154-ാമത് ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാം എന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.