ഗണേഷ് കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി

മറ്റ് എട്ടുപേരുടെ അംഗത്വവും പുതുക്കി നൽകി
 | 
K B GANESH KUMAR

മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി. പകരം ബി.ആർ.കെ. ബാബുവിനെ ഉൾപ്പെടുത്തി. ഒമ്പതംഗ ഡയറക്ടർ ബോർഡിൽനിന്നാണ് ഗണേഷിനെ ഒഴിവാക്കിയത്.

ബോർഡിൽ ഗണേഷിന്റെ കാലാവധി അവസാനിച്ചിരുന്നു. മറ്റ് എട്ടുപേരുടെ അംഗത്വവും പുതുക്കി നൽകി. സുകുമാരൻ നായരെ വീണ്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ട്രഷററായി എൻ.വി. അയ്യപ്പൻപിള്ളയെയും തെരഞ്ഞെടുത്തു. 'പത്മ കഫെ' നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയനിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിർമാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നതാണ് വിവാദമായത്.