തിരുവല്ലയിൽ കഞ്ചാവ് കേസ് പ്രതി എക്സൈസ് ഇൻസ്പെക്ടറെ വെട്ടി പരിക്കേൽപിച്ചു

 | 
Excise

 

തിരുവല്ലയിൽ കഞ്ചാവു കേസ് പ്രതിയുടെ വെട്ടേറ്റ് എക്സൈസ് ഇൻസ്പെക്ടർക്ക് പരിക്ക്. എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസിനെയാണ് പ്രതിയായ ഷിബു തോമസ് വെട്ടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ 11 മണിയോടെ ഷിബുവിനെ കസ്റ്റഡിയിൽ എടുക്കാൻ എക്സൈസ് സംഘം എത്തിയപ്പോഴായിരുന്നു സംഭവം. 

 

എക്സൈസ് പിടികൂടുമെന്ന് വ്യക്തമായതോടെ ഷിബു വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പിന്നീടാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബിജുവിന്റെ ഇടതു കൈക്കാണ് വെട്ടേറ്റത്. ആദ്യം താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.