'ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണ്, ബിജെപി ഗൗതമിയുടെ പക്ഷത്താണ്'; ഗൗതമി പാർട്ടി വിട്ടതിൽ പ്രതികരണവുമായി കെ അണ്ണാമലൈ

 | 
annamali

ചെന്നൈ: തനിക് ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ പാർട്ടി തന്നെ പിന്തുണച്ചില്ല എന്ന് ആരോപിച്ച് നടി ഗൗതമി പാർട്ടിയിൽ നിന്ന് രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ.  ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും  ബിജെപി അവർക്കൊപ്പം തന്നെയാണെന്നും അണ്ണാമലൈ പറഞ്ഞു. തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത അഴകപ്പനെ ബിജെപി പിന്തുണയ്ക്കുന്നു എന്നും ഗൗതമി പറഞ്ഞിരുന്നു. 

"ഗൗതമിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വളരെ വേഗത്തിൽ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പാർട്ടി അവരെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർക്ക് തോന്നുന്നു, തെറ്റിദ്ധാരണയാണത്. ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. തെറ്റിദ്ധാരണയുണ്ടായതാണ്. പൊലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല. അയാൾ 25 വർഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാൾ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതിൽ ഞങ്ങൾ ഗൗതമിയുടെ പക്ഷത്താണ്’’– അണ്ണാമലൈ പറഞ്ഞു.