ജർമ്മൻ തെരഞ്ഞെടുപ്പ്: എസ്‌പിഡിക്ക് നേരിയ വിജയം; മെർക്കലിന്റെ പാർട്ടിക്ക് തിരിച്ചടി
Updated: Sep 27, 2021, 09:48 IST
| ജർമ്മൻ തെരഞ്ഞെടുപ്പിൽ ഒടുവിൽ കിട്ടുന്ന വിവരങ്ങൾ പ്രകാരം സെന്റർ ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റുകളായ എസ്‌പിഡിക്ക് നേരിയ ഭൂരിപക്ഷം. നിലവിൽ 25.7 ശതമാനം വോട്ട് അവർ നേടിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന ചാൻസലർ എഞ്ചല മെർക്കലിന്റെ പാർട്ടിയായ കൺസർവേറ്റിവുകൾക്ക് 24 ശതമാനം വോട്ട് ആണ് കിട്ടിയത്. 14.6 ശതമാനം വോട്ടുമായി ഗ്രീൻസ് മൂന്നാമത് എത്തി.
കൂട്ടുകക്ഷി മന്ത്രിസഭ ആയിരിക്കും ജർമ്മനിയിൽ എന്ന് ഉറപ്പായിട്ടുണ്ട്. എസ്പിഡി നേതാവ് ഒലാഫ് ഷോൾസ് സർക്കാർ ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചു. എന്നാലും കൃത്യമായ ചിത്രം തെളിഞ്ഞു വരാൻ സമയമെടുക്കും.
ഡിസംബർ ആകും പുതിയ മന്ത്രിസഭ അധികാരത്തിൽ എത്താൻ. അതുവരെ എഞ്ചല മെർക്കല് കാവൽ ഭരണം നടത്തും.