ഉത്തരാഖണ്ഡില്‍ 'ഘര്‍ വാപ്പസി'; ബിജെപി മന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു

 | 
Uttarakhand
ഉത്തരാഖണ്ഡില്‍ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം നല്‍കി മന്ത്രിയും എംഎല്‍എയായ മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം നല്‍കി മന്ത്രിയും എംഎല്‍എയായ മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗതാഗതമന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇവര്‍ 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയവരാണ്. കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ 'ഘര്‍വാപ്പസി'.

യശ്പാല്‍ ആര്യ മന്ത്രി സ്ഥാനം രാജിവെച്ചെന്ന് സുര്‍ജേവാല അറിയിച്ചു. 1989ല്‍ ആദ്യം നിയമസഭയിലെത്തിയ യശ്പാല്‍ നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002-07 കാലത്താണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തിരുന്നത്. 2007-14 കാലഘട്ടത്തില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യശ്പാലിനെപ്പോലെയുള്ള നേതാവിന്റെ മടക്കം ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.