സ്വർണവിലയിൽ വീണ്ടും വർധന; പവന് 47000 കടന്നു

 | 
gold

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന്റെ വില 47,080 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്. 5885 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതോടെ മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയാണ് വർധിച്ചത്.