പുതിയ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കുമായി ഗൂഗിൾ

 | 
google

പുതിയ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ആൻഡ്രോയിഡ് ഫോണുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഫൈൻഡ് മൈ ഡിവൈസിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് പുതിയ നെറ്റ്‌വർക്ക് ഗൂഗിൾ എത്തിക്കുന്നത്. പുതിയ സംവിധാനത്തിൽ ഫോൺ മാത്രമായിരിക്കില്ല കണ്ടെത്താൻ കഴിയുക.

ബ്ലൂടൂത്ത് ട്രാക്കർ ബന്ധിപ്പിക്കാവുന്ന ഉപകരണങ്ങളും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും പുതിയ സംവിധാനം വഴി ട്രാക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കളുടെ സ്വകാര്യതയക്ക് പരിഗണന നൽകികൊണ്ട് കാണാതായ ഉപകരണങ്ങൾ കണ്ടെത്താൻ ഈ നെറ്റ്‌വർക്ക് കൊണ്ട് സാധിക്കും.

ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത ബ്ലൂടൂത്ത് ഉപകരണങ്ങൾ എവിടെയാണെന്ന് ഈ സംവിധാനം വഴി ട്രാക്ക് ചെയ്യാൻ കഴിയും. എന്റ് ടു എന്റ് എൻസ്‌ക്രിപ്റ്റഡ് ആയി എത്തുന്ന ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് ഈ വർഷാവസനത്തോടെ ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.