137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

 | 
loan app

പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ആദ്യമായാണ് ഇത്രയധികം ആപ്പുകൾ ഗൂഗിൾ ഒറ്റയടിക്ക് നീക്കം ചെയ്യുന്നത്. ഗൂഗിൾ പ്ലേസ്റ്റോർ ഫിനാൻസ് വിഭാഗത്തിൽ നിന്നും ആളുകൾ ഏറ്റവും കൂടുതൽ വായ്പകൾ എടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പുകളാണ് ഗൂഗിൾ നീക്കം ചെയ്തത്. ഫിനാൻസ് വിഭാഗത്തിൽ ആകെയുണ്ടായിരുന്ന 200 ആപ്പുകളിൽ സംശയാസ്പദമായി തോന്നിച്ച ആപ്പുകളാണ് നീക്കം ചെയ്തത്.

നീക്കം ചെയ്ത പല ആപ്പുകളും 1 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതോടെയാണ് ഗൂഗിൾ ആപ്പുകൾ നിർത്തലാക്കാക്കിയത്. കഴിഞ്ഞ ആഴ്ചയിലും ഗൂഗിൾ 75 ആപ്പുകൾ നീക്കം ചെയ്തിരുന്നു. 2022 മുതൽ പ്ലേസ്റ്റോറിലുണ്ടായിരുന്ന വായ്പാ ആപ്പുകളാണ് ഗൂഗിൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.