രാജ്‌ഭവൻ ചെലവുകൾ കൂട്ടാൻ ഗവർണർ; ഓരോ ഇനങ്ങളിലും ആറ് ഇരട്ടി മുതൽ 36 ഇരട്ടി വരെ വർധന

 | 
xa


അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. ഓരോ ഇനങ്ങളിലും ആറ് ഇരട്ടി മുതൽ 36 ഇരട്ടി വരെ വർധനയാണ് ​ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കണം. വിനോദ ചെലവുകൾ 36 ഇരട്ടിയാക്കണം. 2.60 കോടി രൂപ നൽകണമെന്നാണ്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഗവർണറുടെ ആവശ്യം പൊതു ഭരണ വകുപ്പ് ധന വകുപ്പിനെ അറിയിക്കും.

ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം.