മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍

 | 
Mulla

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അണക്കെട്ടിനെക്കുറിച്ച് ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണം എന്നും ഗവര്‍ണര്‍ പറഞ്ഞു.

കനത്ത മഴയില്‍ ജലനിരപ്പ് കൂടിയതോടെ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചയിലേക്ക് എത്തിയിരുന്നു. വിഷയത്തില്‍ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.