ടെലികോം രം​ഗത്ത് നൂറുശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി; ഇനി വിദേശകമ്പനികൾക്ക് പ്രത്യേകാനുമതി വേണ്ട

 | 
telecom

ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് പുതിയ ആനുകൂല്യം ബാധകമാകില്ല.

 കുടിശ്ശിക, ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ), സ്പെക്ട്രം കുടിശ്ശിക എന്നിവയ്ക്ക്  നാല് വർഷത്തെ മൊറട്ടോറിയവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതുവരെ  49 ശതമാനം വിദേശ നിക്ഷേപം മാത്രമേ ഈ മേഖലയില്‍ അനുവദിച്ചിരുന്നുള്ളു. പുതിയ തീരുമാന പ്രകാരം പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം.