ഗുരുവായൂർ ഏകാദശി ഇന്ന്

 | 
guruvayoor

വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി ഇന്ന്. ദശമിദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഏകാദശിയും കഴിഞ്ഞ് ദ്വാദശി​ദിനമായ നാളെ രാവിലെ ഒൻപതിന് മാത്രമേ അടയ്‌ക്കൂ. ഭ​ഗവാൻ മഹാവിഷ്ണു ദേവീദേവന്മാർക്കൊപ്പം ​ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ​ദിനമാണ് ഏകാദശിയെന്നാണ് വിശ്വാസം.


ഏകാദശി വ്രതംനോറ്റ് ദർശനത്തിനെത്തുന്ന ഭക്തർക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക. വാകച്ചാർത്ത്, ഉഷ പൂജ, എതിർത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയാണ് ഇന്നത്തെ പ്രധാന പൂജകൾ. പ്രദക്ഷിണം, ചോറൂണ് എന്നിവയ്‌ക്കു ശേഷം ദർശനം അനുവദിക്കില്ല.