അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി; ഉത്തരവ് കുടുംബ കോടതിയുടേത്
Updated: Nov 24, 2021, 16:27 IST
| അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി കുടുംബ കോടതി. തിരുവനന്തപുരം, വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ കൈമാറാന്‍ ഉത്തരവിട്ടത്. പോലീസ് അകമ്പടിയില്‍ കുഞ്ഞിനെ കോടതിയില്‍ എത്തിച്ചതിന് ശേഷമാണ് കുഞ്ഞിനെ നല്‍കിയത്. ജഡ്ജിയുടെ ചേംബറില്‍ വെച്ച് സിഡബ്ല്യുസി ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കൈമാറി.
ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതോടെ കുട്ടിയെ എത്രയും വേഗം കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നു തന്നെ കോടതിയെ സമീപിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം കോടതി കേസ് പരിഗണിക്കുകയും കുഞ്ഞിനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയുമായിരുന്നു.