തൂക്കി കൊന്നോളൂ’: കോടതിയിലും കൂസലില്ലാതെ ചെന്താമര

നെന്മാറ ഇരട്ടക്കൊല; കുറ്റക്കാരനെന്നു കോടതി, ശിക്ഷ 15ന് 
 | 
Chenthamara

യുവതിയെയും പിന്നാലെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ പ്രതി ചെന്താമര കോടതി നടപടികളെ നേരിട്ടത് കൂസലില്ലാതെ. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി നാലാണ് വിധി പറഞ്ഞത്. രാവിലെ കനത്ത സുരക്ഷയിലാണ് ചെന്താമരയെ കോടതിയിലെത്തിച്ചത്. വിധി കേൾക്കാനായി വലിയ ജനക്കൂട്ടം കോടതിക്ക് പുറത്ത് കാത്തുനിന്നു.


ശിക്ഷ വിധിക്കുന്നതിനു മുൻപ് ജഡ്ജി കെന്നത്ത് ജോർജ് ചെന്താമരയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ കൂസലില്ലാതെയായിരുന്നു മറുപടി. മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണു 2025 ജനുവരി 27ന്, സജിതയുടെ ഭർത്താവായ നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ചിരുന്നു. ഈ കേസിൽ വിധി 15ന്. ചെന്താമരയെ തൂക്കി കൊല്ലണമെന്ന് മക്കളായ അതുല്യ, അഖില എന്നിവർ പറഞ്ഞു.