പീഡന പരാതി; പരാതിക്കാരിയെയും മാധ്യമങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് ഷിയാസ് കരീം

 | 
shiyas kareem

പീഡന പരാതി നൽകിയ യുവതിയെയും മാധ്യമങ്ങളെയും അവഹേളിക്കുന്ന പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഫേസ്ബുക്ക് വഴി ഷിയാസിന്റെ പ്രതികരണം. മാധ്യമങ്ങൾക്കെതിരെയും മോശമായി പ്രതികരിച്ച ഷിയാസ് താൻ ദുബായിൽ നിന്ന് കേരളത്തിൽ എത്തിയ ശേഷം മറുപടി നൽകുമെന്നും പറഞ്ഞു.

ഷിയാസിനെതിരായ പീഡന പരാതിയിൽ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.