ഹർനാസ് സന്ധു വിശ്വസുന്ദരി

 | 
harnaaz

ഇന്ത്യക്കാരിയായ ഹർനാസ് സന്ധു 2021 ലെ മിസ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കി. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഹർനാസ് വിജയിച്ചത്. പഞ്ചാബ് സ്വദേശിയായ ഹർനാസ് പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ പിജി വിദ്യാർത്ഥിയാണ്. 

ഈ കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു. രണ്ടായിരത്തില്‍ ലാറ ദത്തയും 1994 ല്‍ സുസ്മിത സെന്നും മിസ് യൂണിവേഴ്സായി വിജയിച്ചിരുന്നു.  നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. 2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത് .പരാഗ്വേയുടെ നാദിയ ഫെറെയ്‌റ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്കയുടെ ലലേല സ്വാനെ സെക്കന്‍ഡ് റണ്ണറപ്പുമായി