വിദ്വേഷ പ്രചാരണം; ജനം ടിവിക്കെതിരെ കേസ്

 | 
janam

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ജനം ടിവിക്കെതിരെ കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ പരാതിയിൽ എളമക്കര പൊലീസാണ് കേസെടുത്തത്. കലാപമുണ്ടാക്കാനുള്ള ആഹ്വാനത്തോടെ പ്രകോപനമുണ്ടാക്കിയതിനാണ് ഐ.പി.സി 153 പ്രകാരം  കേസെടുത്തത്. 

ഒരു പ്രത്യേക മതവിഭാഗമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും ജനം ടി.വി പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു. വിദ്വേഷ പരാമർശം നടത്തിയതിന് ജനം ടിവിയിലെ മാധ്യമപ്രവർത്തകനായ  അനിൽ നമ്പ്യാർക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.