ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി
Nov 3, 2023, 17:21 IST
|
സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. വെടിക്കെട്ട് ശബ്ദ മലിനീകരണത്തിനും പരിസ്ഥിതി മലിനീകരണത്തിനും ജനങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.