നിയമസഭയിൽ കാലുകുത്തുന്നില്ല, ചത്താൽ പോലും കസേര വിടില്ല; പി ജെ ജോസഫിനെതിരെ എം എം മണി

 | 
mm mani


പി ജെ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എം എം മണി എംഎല്‍എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി ജെ ജോസഫെന്ന് എം എം മാണി പറഞ്ഞു. പി ജെ ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും അദ്ദേഹം. മുട്ടത്ത് സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം എം മണി. 

‘ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി ജെ ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്‍ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി ജെ ജോസഫ് ഇല്ല. പുള്ളി കൊതികുത്തുകയാണ്. പി ജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്‌സ് മാര്‍ച്ച് നടത്തണം. ബോധമുണ്ടോ അതുമില്ല. പക്ഷേ ചത്താലും വിടില്ല’. എം എം മണി പറഞ്ഞു.