താൻ പഴയ എസ്എഫ്ഐക്കാരനാണ്, ഇ കെ നായനാർ ആണ് തന്റെ സഖാവ്; നടൻ സുരേഷ് ഗോപി

 | 
suresh gopi

താൻ പഴയ എസ് എഫ് ഐ ക്കാരനാണെന്നും ഇ കെ നായനാരാണ് തന്റെ സഖാവെന്നും നടൻ സുരേഷ് ഗോപി. അത് വിജയൻ സാറിനും കോടിയേരി സഖാവിനും ഇ കെ നയനാർക്കും അറിയാം, ഗോവിന്ദൻ സാറിന് അറിയുമോ എന്ന് അറിയില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. കരുവന്നൂരില്‍ ഇ ഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സുരേഷ്‌ഗോപി. 

പദയാത്ര ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഇ ഡി വരുന്നതിന് മുന്‍പ് തന്നെ താന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞു. കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.