പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്തു; നടി അര്‍ച്ചന ഗൗതമിനെ കോണ്‍ഗ്രസ് ഓഫീസില്‍ ആക്രമിച്ചതായി പരാതി

 | 
archana


നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ അര്‍ച്ചന ഗൗതമിനെ ദില്ലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് കൈയ്യേറ്റം ചെയ്തതായി പരാതി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ കാണാന്‍ വേണ്ടിയാണ് അർച്ചന ഗൗതം പിതാവിനൊപ്പം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയത്. വനിത സംഭരണ ബില്ല് പാസാക്കിയതില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ കാണുവാന്‍ എത്തിയതായിരുന്നു അർച്ചന ഗൗതം. എന്നാല്‍ അവിടെ തടിച്ചുകൂടിയ കുറച്ചുപേര്‍ അർച്ചന ഗൗതമിനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. നടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരുടെ ആക്രമണം തടുക്കാന്‍ ശ്രമിച്ച നടിയുടെ പിതാവ് റോഡില്‍ തളര്‍ന്നു വീഴുന്നതായ മറ്റൊരു വീഡിയോയും ഉണ്ട്.

റോഡിൽവെച്ച് തന്നേയും പിതാവിനേയും ഡ്രൈവറേയും മര്‍ദ്ദിച്ചത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് എന്നാണ് അര്‍ച്ചന പറയുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തിയ തനിക്ക് പ്രവേശനം നിഷേധിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് ഇടയാക്കിയത് എന്നാണ് നടി പറയുന്നത്.