ആരോഗ്യ പ്രശ്നം: മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നൽകി കാനം രാജേന്ദ്രൻ

 | 
gte

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നൽകി കാനം രാജേന്ദ്രൻ. 30ാം തീയതി ചേരുന്ന സംസ്ഥാന നിർവാഹക സമിതി അവധി അപേക്ഷ പരിഗണിക്കും. സെക്രട്ടറി പദം ഒഴിയില്ലെന്നും കാനം വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാനം രാജേന്ദ്രൻ. പ്രമേഹം മൂർച്ഛിച്ചതോടെ അടുത്തിടെ കാനത്തിന്റെ വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.