നിപ;15 സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി; ആടുകളുടെയും പരിശോധനാ ഫലവും നെഗറ്റീവ്
Sep 12, 2021, 13:40 IST
| നിപയില്‍ കൂടുതല്‍ ആശ്വാസമായി പരിശോധനാ ഫലങ്ങള്‍
നിപയില്‍ കൂടുതല്‍ ആശ്വാസമായി പരിശോധനാ ഫലങ്ങള്‍. മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 15 പേര്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധനകള്‍ തുടരുകയാണ്. 123 സാമ്പിളുകള്‍ ഇതുവരെ നെഗറ്റീവ് ആയിട്ടുണ്ട്.
ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച ആടുകളുടെയും വവ്വാലുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ചാത്തമംഗലത്തു നിന്ന് 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇവ പരിശോധിച്ചത്. ഇന്നലെ വൈകിട്ട് ഇവയുടെ ഫലം ലഭിച്ചു.
ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.