ശക്തമായ മഴ; തിരുവനന്തപുരത്ത് കടലോര-കായലോര-മലയോര യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി
Updated: Oct 15, 2023, 18:15 IST
|
തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസർ അറിയിച്ചു.
മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാൽ, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു.