ശക്തമായ മഴ: ഗുജറാത്തിൽ ഇടിമിന്നലേറ്റ് 20 പേർ മരിച്ചു ​​​​​​​

 | 
y

ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം. ശക്തമായ മഴയെ തുടര്‍ന്ന് ദാഹോദ്, ബറൂച്ച്, തപി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ ഇവിടെ ശക്തമായ മഴയാണ്. ഇന്നും മഴ കനക്കുമെന്നാണ് കലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

അപകടത്തിൽകേന്ദ്ര മന്ത്രി അമിത് ഷാ അനുശോചനമറിയിച്ചു. 'മോശം കാലവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിൽ നിരവധി പേർ മരിച്ചത് ദുഃഖകരമായ വാർത്താണ്. ഈ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. പ്രാദേശിക ഭരണകൂടം ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'- അമിത് ഷാ പറഞ്ഞു.