സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത
Nov 30, 2023, 10:40 IST
| സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനെതിരെയും ജാഗ്രത നിർദേശം നൽകി. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടങ്കിലും കേരള , തമിഴ്നാട്, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.