വടക്കൻ കേരളത്തിൽ തീവ്രമഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഡോൾഫിൻ ചുഴലിക്കാറ്റ് ശക്തമാകുന്നു
 | 
rain

വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നു സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറു ഭാഗത്ത് ഇന്ത്യയോടു കൂടുതൽ അടുക്കുന്നതിനാൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ കാലവർഷക്കാറ്റിന്റെ നീക്കത്തെയും ബാധിക്കും. ഡോൾഫിൻ സൃഷ്ടിക്കുന്ന ന്യൂനമർദം കേരളത്തിലെ കാറ്റിന്റെ വേഗം കൂടാനും കാരണമായേക്കും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ഇന്ന് പരക്കെ കേരളത്തിൽ ശക്തമായ മഴ പെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.