ഹെലികോപ്ടര്‍ അപകടം; ബിപിന്‍ റാവത്തിന്റെ നില ഗുരുതരം, 5 മൃതദേഹങ്ങള്‍ കണ്ടെത്തി

 | 
Bipin Rawat

നീലഗിരിയില്‍ കൂനൂരിന് സമീപം സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ 5 മൃതദേഹങ്ങള്‍ കണ്ടെത്തി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും കുടുംബാംഗങ്ങളും സ്റ്റാഫും ഉള്‍പ്പെടെ 14 പേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ബിപിന്‍ റാവത്തിന്റെ നില ഗുരുതരമാണ്. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പൊള്ളലേറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. പ്രതിരോധ മന്ത്രി കൂനൂരിലേക്ക് തിരിക്കും. അതിന് മുന്‍പായി മാധ്യമങ്ങള്‍ക്ക് അദ്ദേഹം വിശദീകരണം നല്‍കും. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.