ഇരുചക്ര വാഹനങ്ങളില്‍ 9 മാസം പ്രായമുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം
Oct 26, 2021, 15:50 IST
| ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന 9 മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. നിലവില്‍ 5 വയസിന് മേല്‍ പ്രായമുള്ള കുട്ടികള്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ മതി. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഇരുചക്ര വാഹനങ്ങളിലെ യാത്ര സുരക്ഷിതമാക്കുന്നതിനാണ് നടപടി.
ഇതു കൂടാതെ കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നാണ് പുതിയ നിര്‍ദേശം.