മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ച വ്യാധിയിലേക്ക് തള്ളിവിടാനാകില്ല; സൗകര്യം ഒരുക്കണമെന്ന് ബെവ്കോയോട് കോടതി

മദ്യം വാങ്ങാനെത്തുന്നവരെ പകര്ച്ച വ്യാധിയിലേക്ക് തള്ളിവിടാനാകില്ലെന്നും ഉപഭോക്താക്കള്ക്ക് മാന്യമായി മദ്യം വാങ്ങാന് സൗകര്യം ഒരുക്കണമെന്നും ബെവ്കോയ്ക്ക് ഹൈക്കോടതിയുടെ നിര്ദേശം.
 | 
മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ച വ്യാധിയിലേക്ക് തള്ളിവിടാനാകില്ല; സൗകര്യം ഒരുക്കണമെന്ന് ബെവ്കോയോട് കോടതി

 

 

കൊച്ചി: മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ച വ്യാധിയിലേക്ക് തള്ളിവിടാനാകില്ലെന്നും ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്നും ബെവ്കോയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ബെവ്‌കോയിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ അല്ലാത്തപക്ഷം അടച്ചിടുകയോ ചെയ്യണമെന്നും കോടതി പറഞ്ഞു. മദ്യശാലകളിലെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാവില്ല. ഇതല്ലാതെ മറ്റ് വഴിയില്ലെന്നും ഹൈകോടതി വ്യക്തമാക്കി. അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്ക് അനുമതി നല്‍കിയത് എക്സൈസ് കമ്മീഷണറാണെന്നും ബെവ്‌കോ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങളില്‍ മദ്യക്കടകള്‍ക്ക് ഇളവില്ലെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്സിനെടുക്കുകയോ, ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുമെന്ന് ബെവ്കോ അറിയിച്ചു. കടകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.