ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ജനറല്‍ സെയില്‍സ് ഏജന്റ് അംഗീകാരം അംഗീകാരം നേടി സീസണല്‍ ട്രിപ്പ്
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂറിസം കമ്പനി സീസണല്‍ ട്രിപ്പിന് ഹിമാചല്‍ പ്രദേശ് ടൂറിസത്തിന്റെ അംഗീകാരം. ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ജനറല്‍ സെയില്‍സ് ഏജന്റ് അംഗീകാരം കമ്പനിക്ക് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക ടൂറിസം കമ്പനിയാണ് സീസണല്‍ ട്രിപ്പ്. ഇതോടെ ഹിമാചല്‍ പ്രദേശ് വിനോദസഞ്ചാര വകുപ്പിന്റെ അംഗീകൃത ടൂറിസം ഏജന്റായി സീസണല്‍ ട്രിപ്പ് മാറി. 2011 മുതല്‍ ടൂറിസം മേഖലയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചു വരികയാണ് കമ്പനി.
ഈ അംഗീകാരം ലഭിച്ചതോടെ ഹിമാചലിലെ ബുക്കിംഗുകളില്‍ കമ്പനിക്ക് മുന്‍ഗണന ലഭിക്കും. ഷിംല, കുളു മണാലി, ധര്‍മ്മശാല, ഡല്‍ഹൗസി, സ്പിതി തുടങ്ങിയ ലോക പ്രശസ്ത വിനോദകേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട സര്‍വീസും ലഭ്യമാക്കാനും ഈ അംഗീകാരം സഹായിക്കും. ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള എല്ലാ ഹോട്ടലുകളും വാഹനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും സീസണല്‍ ട്രിപ്പിന് സാധിക്കും.
'മധുവിധു ആഘോഷങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാര മേഖലയില്‍ തങ്ങള്‍ക്ക് ഇനി കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കുമെന്ന് സീസണല്‍ ട്രിപ്പ് ഉടമ സാം ശ്രീധരന്‍ പ്രതികരിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും കുറഞ്ഞ നിരക്കിലുള്ളതുമായ സര്‍വീസ് ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.