ഹിന്ദുക്കളാരും ടെലിപ്രോംപ്റ്ററുമായി ക്ഷേത്രത്തില്‍ പോകില്ല, ഹിന്ദുത്വവാദി പോകും; മോദിയെ ട്രോളി ബി.വി.ശ്രീനിവാസ്

 | 
Narendra Modi

കാശി വിശ്വനാഥ ധാം ഉദ്ഘാടനത്തിന് ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്. ഹിന്ദുക്കളാരും ക്ഷേത്രത്തിലേക്ക് ടെലിപ്രോംപ്റ്ററുമായി പോകില്ല, എന്നാല്‍ ഹിന്ദുത്വവാദി പോകുമെന്ന് ഫെയിസ്ബുക്ക് കുറിപ്പില്‍ ശ്രീനിവാസ് പരിഹസിച്ചു.

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രസംഗത്തിന് ഉപയോഗിക്കുന്ന സ്പീച്ച് പ്രോംപ്റ്ററില്‍ നോക്കി മോദി പ്രസംഗിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രോള്‍. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തെ സൂചിപ്പിച്ചു കൊണ്ടാണ് ശ്രീനിവാസിന്റെ പോസ്റ്റ്. ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അര്‍ഥങ്ങളുള്ള വാക്കുകളാണ്.

ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്മാഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകള്‍കൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.