ചുഴലിക്കാറ്റ് ഭീതിയിൽ വടക്കുകിഴക്കൻ അമേരിക്ക, ഹൊൻ‍റി ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

 | 
henri

അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഹൊൻ‍റി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. നിലവിൽ കാറ്റ​ഗറി 1ൽ പെട്ട ചുഴലിക്കാറ്റാണ് ഇത്. ന്യൂയോർക്കിന് നൂറ് മൈൽ അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം. കരയിലേക്ക് ‌വരുന്തോറും കാറ്റിന് ശക്തി കൂടിക്കുന്നുണ്ട്. കനത്ത മഴ ഭീഷണിയിലാണ് അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങൾ. പലയിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

അമേരിക്കൻ പ്രാദേശിക സമയം ഞായറാഴ്ച്ച പുലർച്ചെ കാറ്റ് കരതൊടുമെന്നാണ് നിലവിലെ നി​ഗമനം. ലോങ് ഐലന്റിനോട് ചേർന്ന് കരതൊടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിക്കുന്നത്. അങ്ങിനെയാണെങ്കിൽ 1985ന് ശേഷം അവിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റായിരിക്കും ഇത്. ന്യൂയോർക്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി മുൻനിർത്തി ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

പലയിടത്തും കനത്ത മഴ ആരംഭിച്ചു കഴിഞ്ഞു. ന്യൂയോർക്കിനു പുറമേ, കണക്ടിക്കട്ട്, മൊസാച്യുസെറ്റസ് സംസ്ഥാനങ്ങളേയും കാറ്റ് കാര്യമായി ബാധിക്കും. നിലവിൽ കണ്ടെത്തിയ കാറ്റിന്റെ സഞ്ചാരപാതയിൽ അഞ്ച് കോടിയിലേറെ ജനങ്ങളാണ് അധിവസിക്കുന്നത്. പലയിടത്തും ഭക്ഷണസാധനങ്ങളുടേയും ഇന്ധനത്തിന്റേയും ക്ഷാമവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്യ