ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; സിദ്ധരാമയ്യ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിക്കുന്നു എന്ന കാര്യം സിദ്ധരാമയ്യ വ്യക്തമാക്കിയത്. മാണ്ഡ്യ ജില്ലയിലെ ഒരുപരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞകാര്യങ്ങളാണ് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
നോട്ടു നിരോധനത്തിലെ 'കറൻസി പ്രതിസന്ധി' തിരുത്തി നേപ്പാൾ, പുത്തൻ 'നോട്ടു നിയമം' ഇങ്ങനെ
‘‘ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അഴിമതി നിറഞ്ഞതായി. അതുകൊണ്ട് തന്നെ 2028ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരും. ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവരുടെ ശബ്ദമായി കൂടെയുണ്ടാകും. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരുണ മണ്ഡലത്തിലെ ജനങ്ങൾ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. മുൻപ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മണ്ഡലത്തിലെ ജനങ്ങളാണ് പണം നൽകി എന്റെ വിജയം ഉറപ്പാക്കിയത്. എന്നാൽ ഇന്ന് അങ്ങനെയൊരു സാഹചര്യമില്ല.
